Wednesday, October 31, 2007

മലയാളം കീബോര്‍ഡ്

ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ചൊരു മലയാളം കീബോര്ഡ്

ഈ കീബോര്ഡ് പെരിങ്ങോടരുടെ മലയാളം എഡിറ്റ‍റില് ‍കാണാന്‍ ഇവിടെ നോക്കുക

Tuesday, October 30, 2007

മലയാളം യൂണികോഡ് റെഗുലര്‍ എക്സ്പ്റഷന്‍സ്

അക്ഷരങ്ങളേയും വാക്കുകളേയും വേര്‍തിരിക്കാനുപകരിക്കുന്ന കമ്പ്യൂട്ടിങ്ങ് വാക്യത്തെ ആണ് റെഗുലര്‍ എക്സ്പ്റഷന്‍ എന്ന് പറയുന്നതു. യൂണികോഡ് അക്ഷരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായീ യൂണികോഡ് കണ്‍സോര്‍ഷ്യം ഒരു റെഗുലര്‍ എക്സ്പ്റഷന്‍സ് സ്റ്റാന്ഡേര്ഡ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . ആ ഡോക്യുമെന്റ് പ്രകാരം മലയാളം അക്ഷരങ്ങള്‍ പിരിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന യൂണികോഡ് റെഗുലര്‍ എക്സ്പ്റഷന്‍ (unicode regular expression) ഉപയോഗിക്കാം

\p{L}\p{M}*്\p{L}\p{M}*\p{C}*|\p{L}\p{M}*\p{C}*

മേല്‍ പറഞ്ഞ വാക്യം ഉപയോഗിച്ചു "സല്‍ക്കര്‍മ്മം" എന്ന വാക്കിനെ പിരിച്ചെഴുതിയാല്‍ ഇങ്ങനെയിരിക്കും : "സ" "ല്‍" "ക്ക" "ര്‍" "മ്മം"

ഇതേ വക്കുപയോകിച്ചു ചില ഉദാഹരണങ്ങള്‍ :

\p{L} - സ ല ക ക ര മ മ
\p{M} - ് ് ് ് ം
\p{L}\p{M} - ല് ക് ര് മ് മം
\p{L}\p{M}* - സ ല് ക് ക ര് മ് മം
\p{L}\p{M}*\p{C}* - സ ല്‍ ക് ക ര്‍ മ് മം


മലയാളം യൂണികോഡിനെ പറ്റി കൂടുതലറിയാന്‍ ഇവിടെ നോക്കുക

Sunday, October 28, 2007

മലയാളം സ്പെല്‍ ചെക്കര്‍

നെറ്റ്സ്പെല്‍് ആസ്പതമാക്കിയുള്ള മലയാളം സ്പെല്‍ ചെക്കര്‍

പദങ്ങള്‍ക്ക്‌ കടപ്പാട് :
സന്തോഷ് തോട്ടിങ്ങല്‍ - സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് &
കാവേരി C-Dit

വായന